വൻ ലഹരി വേട്ട… പിടികൂടിയത് 1800 കോടി രൂപ വില വരുന്ന ലഹരി മരുന്ന്…

ഗാന്ധിനഗർ  : വൻ ലഹരിവേട്ട.1800 കോടി രൂപ വില വരുന്ന ലഹരി മരുന്ന് പിടികൂടി. കോസ്റ്റ് ഗാർഡും തീവ്രവാദ വിരുദ്ധസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഗുജറാത്ത് തീരത്ത് 300 കിലോ ലഹരി വസ്തുക്കൾ പിടികൂടിയത്. കടലിൽ നിന്ന് കണ്ടെടുത്ത ചരക്ക് കൂടുതൽ അന്വേഷണത്തിനായി എടിഎസിന് കൈമാറിയതായി ഐസിജി പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ “മയക്കുമരുന്ന് രഹിത ഭാരതം” എന്ന ലക്ഷ്യത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള മയക്കുമരുന്ന് റാക്കറ്റ് തകർക്കുന്നതിനുള്ള പരിശോധനകൾ അധികൃതർ ശക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ കണക്കനുസരിച്ച്, ഇന്ത്യയിലുടനീളമുള്ള എൻസിബിയും പോലീസ് സേനയും 2024 ൽ 16,914 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!