കോട്ടയം : പത്ത് ദിവസമായി കോട്ടയം നഗരത്തെ ആഘഷത്തിലെത്തിച്ച തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം ആറോട്ടുകൂടി ഇന്ന് സമാപിക്കും.
കാരാപ്പുഴ അമ്പലക്കടവ് ആറാട്ടുകടവിലേക്ക് എഴുന്നെള്ളിപ്പ് ആരംഭിച്ചു. 11ന് തിരുനക്കര ക്ഷേത്രത്തിൽ ആറാട്ടുസദ്യ. വൈകിട്ട് 6.30 ന് ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പ് ആരംഭിക്കും. വഴിനീളെ ആറാട്ട് എഴുന്നള്ളിപ്പിന് ഭക്തജനങ്ങളും വിവിധ സംഘടനകളും സ്വീകരണം നൽകും.
ശിവശക്തി കലാവേദിയിൽ വൈകിട്ട് 5.30ന് കെ. എ. വേൽമുരുകൻ, ആമ്പൂർ എം. എം. നാരായണൻ എന്നിവരുടെ നാദസ്വര കച്ചേരി.
രാത്രി 8.30ന് സമാപന സമ്മേളനം മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ് ടി. സി. ഗണേഷ് അദ്ധ്യക്ഷത വഹിക്കും. 10 ന് ചെന്നൈ ഡോ. രാമപ്രസാദിൻ്റെ സംഗീതസദസ്സ്. പുലർച്ചെ 2 ന് ക്ഷേത്ര മൈതാനിയിൽ ആറാട്ട് എതിരേൽപ്പ് നാദസ്വരം, പഞ്ചവാദ്യം. 5 ന് കൊടിയിറക്ക്.
ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ് ടി. സി. ഗണേഷ്, വൈസ് പ്രസിഡൻ്റ് പ്രദീപ് മന്നക്കുന്നം, സെക്രട്ടറി അജയ് ടി. നായർ, ജനറൽ കൺവീനർ ടി. സി. രാമാനുജം, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീലേഖ, ജോയിൻ്റ് സെക്രട്ടറിമാരായ പി.എൻ.വിനോദ്‌കുമാർ, നേവൽ സോമൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകും.