കോഴിക്കോട് : സിപിഐഎം നേതൃത്വത്തിനെതിരെ വടകരയിൽ വീണ്ടും പ്രതിഷേധം. ജില്ലാ കമ്മറ്റിയിൽ നിന്ന് പി കെ ദിവാകരനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് നടക്കുന്ന നാലാമത്തെ പ്രകടനമാണ് ഇന്ന് നടന്നത്. വടകര നടുവയലിലാണ് ഇരുപതോളം പേർ പങ്കെടുത്ത പ്രകടനം നടന്നത്. മുൻപ് മണിയൂരിലും മുടപ്പിലാവിലും തിരുവള്ളൂരിലും പ്രകടനം നടന്നിരുന്നു.
പ്രശ്നം പരിഹരിക്കാൻ ഏരിയ കമ്മിറ്റി യോഗം വിളിച്ച് ജില്ലാ നേതൃത്വം ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. പി കെ ദിവാകരനെ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയതിലുള്ള അതൃപ്തി അറിയിച്ച് പി കെ ദിവാകരൻ ജില്ലാ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു.
ജില്ലാ സമ്മേളനത്തില്‍ പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തപ്പോൾ പി കെ ദിവാകരനെയും കോഴിക്കോട് ടൗണ്‍ ഏരിയയില്‍ നിന്നുള്ള പി പ്രേംകുമാറിനെയും കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയരുന്നു. വടകര മേഖലയിലെ ജനകീയ മുഖവും മികച്ച പ്രാസംഗികനുമായ ദിവാകരനെ ഒഴിവാക്കിയതില്‍ അന്ന് തൊട്ടെ പാര്‍ട്ടിക്കകത്ത് പ്രതിഷേധം ഉയർന്നിരുന്നു