തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്- പുതുവത്സര ബമ്പർ ലോട്ടറി ടിക്കറ്റിന്റെ വിജയികളെ നാളെ അറിയാം. ഉച്ച കഴിഞ്ഞ് രണ്ട് മണിയ്ക്കാണ് നറുക്കെടുപ്പ്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 20 പേർക്ക് ഓരോ കോടി രൂപ വീതവും നൽകും. മൊത്തം 21 കോടീശ്വരൻമാരുണ്ടാകും.
ഫലമറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ വിൽപ്പന തകൃതിയായി മുന്നേറുന്നു. ഇതുവരെയായി 45,34,650 ടിക്കറ്റുകൾ വിറ്റു പോയി. 8,87,140 ടിക്കറ്റുകൾ വിറ്റ പാലക്കാട് ആണ് മുന്നിൽ.
തിരുവനന്തപുരത്ത് 5,33,200 ടിക്കറ്റുകളും തൃശൂരിൽ 4,97,320 ടിക്കറ്റുകളും വിറ്റു പോയിട്ടുണ്ട്. മറ്റു ജില്ലകളിലും ടിക്കറ്റു വിൽപ്പന ഗണ്യമായി വർധിച്ചിട്ടുണ്ട്. 400 രൂപയാണ് ടിക്കറ്റ് വില.