മണത്തല : മാർക്കറ്റിങിനെത്തിയ യുവതിയെ വീട്ടിനകത്തേക്ക് വലിച്ചിഴച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന പരാതിയിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. മണത്തല പളളിത്താഴം തെരുവത്ത് പീടിയേക്കൽ അലിക്കുട്ടിയാണ് (60) അറസ്റ്റിലായത്.
വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് പ്രതി അതിക്രമം കാണിച്ചത്. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ അലിക്കുട്ടിയെ റിമാൻഡ് ചെയ്തു.
സി.ഐ വി.വി. വിമലിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. എസ്.ഐമാരായ പ്രീത ബാബു, പി.എസ്. അനിൽകുമാർ, എ.എസ്.കെ മണികണ്ഠൻ, സി.പി.ഒമാരായ ഇ.കെ. ഹംദ്, സന്ദീപ് ഏങ്ങണ്ടിയൂർ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്
മാർക്കറ്റിങ്ങിനെത്തിയ യുവതിയെ വീട്ടിനകത്തേക്ക് വലിച്ചിഴച്ച് ലൈംഗികാതിക്രമം… പിടിയിലായത്…
