നവീൻ ബാബുവിന്റെ മരണം; പ്രശാന്തിനെയും പ്രതി ചേർക്കണം, ബെനാമി ഇടപാടുകൾ പുറത്തുവരണമെന്ന് ബന്ധു…

കോന്നി : എഡിഎം നവീൻ ബാബുവിനെതിരെ ആരോപണമുന്നയിച്ച പ്രശാന്തിനെയും പ്രതി ചേർക്കണമെന്ന ആവശ്യം ഉയർത്തി കുടുംബം. ഗൂഢാലോചനയിൽ പങ്കുണ്ടെന്നും പൊലീസ് പ്രശാന്തിനെയും പ്രതിചേർക്കണമെന്നും നവീൻ ബാബുവിന്റെ ബന്ധു ഹരീഷ് കുമാർ ആവശ്യപ്പെട്ടു.

നവീന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങൾക്ക് പിന്നിലെ ഗൂഢാലോചന പുറത്തുവരണം. മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറഞ്ഞ് പ്രചരിപ്പിച്ച വ്യാജ പരാതിയടക്കം ആരാണുണ്ടാക്കിയതെന്ന് അറിയണം. സത്യം തെളിയാൻ പ്രശാന്തിന്റെ പങ്ക് അന്വേഷിക്കണം. ബെനാമി ഇടപാടുകൾ പുറത്തുവരാനും അന്വേഷണം അനിവാര്യമാണെന്നും ഹരീഷ് കുമാർ കൂട്ടിച്ചേർത്തു.

അതേസമയം പി.പി.ദിവ്യ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് ജാമ്യാപേക്ഷ നൽകും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻ കോടതിയിലാവും അപേക്ഷ നൽകുക. നവീൻ ബാബുവിന്റെ കുടുംബം എതിർകക്ഷി ചേരും. പി.പി.ദിവ്യയ്ക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരിക്കും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷിചേരുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!