തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം സഭയിൽ പ്രതിപക്ഷ പ്രതിഷേധം കടുക്കുകയാണ്. അതിനിടെയാണ് മന്ത്രി വി ശിവൻകുട്ടി രോഷാകുലനായി അങ്ങോട്ടേക്ക് നീങ്ങിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുകയാണ്. ഇതിനിടെ തന്റെ സീറ്റിനരികിലൂടെ പ്രതിപക്ഷ നിരയിലേക്ക് പോകാൻ ശ്രമിച്ച ശിവൻകുട്ടിയെ മുഖ്യമന്ത്രി ശ്രദ്ധിച്ചു, കയ്യിൽപിടിച്ച് പിന്നോട്ടു വലിച്ചു.
തുടർന്ന് ശിവൻകുട്ടി സീറ്റിലേക്ക് മടങ്ങി. ഈ ദൃശ്യങ്ങളിപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.