രാജ്യത്ത് കൂടുതൽ പേർക്ക് സിഎഎ വഴി പൗരത്വം നൽകിയെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി : രാജ്യത്ത് കൂടുതൽ സംസ്ഥാനങ്ങളിൽ സിഎഎ വഴി പൗരത്വം നൽകിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.പശ്ചിമ ബംഗാൾ, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് പൗരത്വം നൽകിയത്. പൗരത്വത്തിനായി ലഭിച്ച ആദ്യ അപേക്ഷകൾ പ്രകാരം ഇന്നാണ് പൗരത്വം നൽകിയത്.ബംഗാളിൽ പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി നിലപാടെടുത്തിരുന്നു. ഇതിനിടയിലാണ് പൗരത്വം നൽകിക്കൊണ്ടുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ നീക്കം.

രാജസ്ഥാൻ, യുപി, ആസം തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവർക്കാണ് തുടക്കത്തിൽ പൗരത്വം നൽകിയിരുന്നത്. പാകിസ്ഥാനിൽ നിന്ന് വന്ന അഭയാർത്ഥികൾക്കാണ് തുടക്കത്തിൽ പൗരത്വം കിട്ടിയിരിക്കുന്നത്. കൂടുതൽ അപേക്ഷകർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ അയച്ചു കൊടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!