കൊച്ചി : സെക്യൂരിറ്റി ഏജൻസി ഉടമകളുടെ സംഘടനയായ കേരള പ്രൈവറ്റ് സെക്യൂരിറ്റി പ്രൊവൈഡേഴ്സ് അസോസിയേഷന്റെ (കെപി എസ്പിഎ) മികച്ച സെക്യൂരിറ്റി ജീവനക്കാരനുള്ള പുരസ്കാരത്തിന് സ്റ്റാൻലി ജോൺ അർഹനായി.

ലെ മെറിഡിയനിൽ വച്ച് നടന്ന ചടങ്ങിൽ കൊച്ചി സിറ്റി പോലീസ് അസി. കമ്മീഷണർ പി. രാജ്കുമാർ പുരസ്കാരം സമ്മാനിച്ചു. 17 വർഷം സൈനിക സേവനമനുഷ്ഠിച്ചതിനുശേഷം കഴിഞ്ഞ 3 വർഷമായി ക്രിസ്റ്റൽ സ്റ്റാഫിങ് സൊല്യൂഷനിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന സ്റ്റാൻലി ജോൺ സെക്യൂരിറ്റി ജീവനക്കാരുടെ സംഘടനയായ സെക്യൂരിറ്റി വെൽഫെയർ അസോസിയേഷന്റെ (എസ് ഡബ്ല്യൂ എ) സംസ്ഥാന പ്രസിഡന്റ് കൂടിയാണ്.
കെപിഎസ്പിഎ യുടെ സംസ്ഥാന ഭാരവാഹികളായ പി.ബി വിജയൻ,വി.എം സൈഫുദ്ദീൻ, ജിജി അഞ്ചാണി, പ്രകാശ് ബേബിക്കുട്ടി, ഐഷ മാധവൻ തുടങ്ങിയവർ പ്രസംഗിച്ചു.