പാലാ : കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് തീക്കോയി സ്വദേശികളായ ദമ്പതികൾക്ക് പരിക്കേറ്റു.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ കുന്നോനി തകിടിപ്പള്ളിക്കു സമീപമായിരുന്നു അപകടം.
പരുക്കേറ്റ തീക്കോയി സ്വദേശികൾ ജോയി (69) ഭാര്യ മേഴ്സി (62) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.