ഏഷ്യന്‍ കപ്പിന് ഇന്ന് കിക്കോഫ് ; ഇന്ത്യയടക്കം 24 ടീമുകൾ

ഖത്തർ : ഏഷ്യൻ കപ്പ് ഫുട്ബോളിന് ഇന്ന് ഖത്തറിൽ കിക്കോഫ്. ഇന്ത്യയടക്കം 24 ടീമുകളാണ് ടൂർണമെൻ്റിൽ കളിക്കുന്നത്.

വൈകിട്ട് ഏഴിന് ഖത്തറും ലബനാനും തമ്മിൽ ലുസൈൽ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.ലോകകപ്പ് ഫുട്ബോളിൻ്റെ കലാശപ്പോര് നടന്ന ലുസൈൽ സ്റ്റേഡിയത്തിൽ ഒരിക്കൽ കൂടി ആരവങ്ങളുയരുകയാണ്.

നിലവിലെ ചാമ്പ്യൻമാരെന്ന പെരുമ കൂടിയുള്ള ആതിഥേയരായ ഖത്തർ മികച്ച തുടക്കമാണ് ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് എയിലെ താരതമ്യേനെ ദുർബലരാണ് ലബനാൻ. വൈകിട്ട് അഞ്ച് മണി മുതൽ ഉദ്ഘാടന ചടങ്ങുകൾ തുടങ്ങും. ഉദ്ഘാടന ചടങ്ങിന്റെ സസ്പെൻസ് സംഘാടകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. രണ്ട് മണി മുതൽ തന്നെ ആരാധകർക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും.

ശനിയാഴ്ച്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ശക്തരായ ഓസ്ട്രേലിയ ആണ് എതിരാളികൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!