അകാലത്തിൽ മരിച്ചുപോയ മകളുടെ ഓർമ്മ ദിനത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് ഗായിക കെ എസ് ചിത്ര. തനിക്ക് തൊടാനോ കേൾക്കാനോ കഴിയില്ലെങ്കിലും തൻ്റെ ഉള്ളിൽ ഇപ്പോഴും മകൾ ജീവിച്ചിരിക്കുന്നുവെന്ന് ചിത്ര കുറിപ്പിൽ പറയുന്നു.
2011 ഏപ്രിൽ 14 നാണ് ദുബായിലെ നീന്തൽ കുളത്തിൽ വീണ് കെ എസ് ചിത്രയുടെ മകൾ നന്ദന മരിക്കുന്നത്. മരിക്കുമ്പോൾ എട്ട് വയസായിരുന്നു നന്ദനയുടെ പ്രായം.
കെ എസ് ചിത്രയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം
എനിക്ക് ഇനി നിന്നെ തൊടാൻ കഴിയില്ല, നിന്നെ കേൾക്കാൻ കഴിയില്ല, നിന്നെ കാണാൻ കഴിയില്ല, പക്ഷേ നീ എന്റെ ഹൃദയത്തിൽ ജീവിച്ചിരിക്കുന്നതിനാൽ എനിക്ക് നിൻ്റെ സാന്നിദ്ധ്യം ഇപ്പോഴും അനുഭവിക്കാൻ കഴിയും. എന്റെ പ്രിയേ, നമ്മൾ ഒരു ദിവസം വീണ്ടും കണ്ടുമുട്ടും! നിന്നെ നഷ്ടപ്പെടുന്നതിന്റെ വേദന അളക്കാനാവാത്തതാണ്. ആകാശത്തിലെ ഏറ്റവും വലിയ നക്ഷത്രം നീയാണെന്ന് എനിക്കറിയാം. സ്രഷ്ടാവിന്റെ ലോകത്ത് നീ നന്നായി ജീവിക്കുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.