ന്യൂഡൽഹി : മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത് ബജറ്റ് അവതരിപ്പിച്ചു . ഒന്നേകാൽ മണിക്കൂർ കൊണ്ടാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചത്. അടുത്ത അഞ്ച് വര്‍ഷം അവസരങ്ങളുടെ കാലമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു. 12 ലക്ഷം രൂപ വരെ ആദായ നികുതി ഒഴിവാക്കിയതാണ് മുഖ്യം.
നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന എട്ടാമത് സമ്പൂര്‍ണ ബജറ്റാണിത്. മധ്യവര്‍ഗത്തിന് അനുകൂലമായ കൂടുതല്‍ ഇളവുകള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. കാര്‍ഷിക, വ്യാവസായിക, അടിസ്ഥാന സൗകര്യങ്ങള്‍, തൊഴില്‍, ആരോഗ്യം, നികുതി, കായിക തുടങ്ങി സര്‍വമേഖലയില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്..
സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശ രഹിത വായ്പ ഒന്നരലക്ഷം കോടി വകയിരുത്തും. ഇന്ത്യ പോസ്റ്റിനെ ലോജിസ്റ്റിക്‌സ് കമ്പനിയാക്കി മാറ്റും. രാജ്യവ്യാപകമായി ഒന്നര ലക്ഷം പോസ്റ്റ് ഓഫീസുകള്‍ വഴി പദ്ധതി നടപ്പിലാക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയും, ഇവി ബാറ്ററികള്‍ക്ക് ഇളവ്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി അഞ്ചുലക്ഷമാക്കി ഉയര്‍ത്തി. മിഡില്‍ക്ലാസിനെ ശക്തിപ്പെടുത്തും, വികസിത ഭാരതത്തിലേക്കുള്ള യാത്ര. ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് വില കുറയും
36 ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഇളവ്
6 ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് നികുതിയില്ല.120 നഗരങ്ങളിലേക്ക് ഉഡാന്‍ പദ്ധതി
ബിഹാറില്‍ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട്. 50 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വികസിപ്പിക്കും. സംസ്ഥാനങ്ങളുടെ സഹായത്തോടെ പദ്ധതി നടപ്പാക്കും. ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍. സസ്യാഹാരികളുടെ പ്രോട്ടീന്‍ എന്നറിയപ്പെടുന്ന മഖാന എന്ന താമരവിത്തിനായി പ്രത്യേക ബോര്‍ഡ്. എഐ വികസനത്തിന് 500 കോടി
എഐ വിദ്യാഭ്യാസത്തിന് 3 സെന്റര്‍ ഓഫ് എക്‌സലന്‍സ്. മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ സെന്ററുകള്‍
അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പ്രത്യേക പോഷകാഹാര പദ്ധതി. എല്ലാ പ്രാദേശിക ഭാഷകളിലും പാഠ പുസ്തകം
സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കും
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് കൂടുതല്‍ സീറ്റുകള്‍. 2028ടെ എല്ലാവര്‍ക്കും കുടിവെള്ളം, 2028ല്‍ ജല്‍ജീവന്‍ പദ്ധതി പൂര്‍ത്തിയാക്കും.