സന്നിധാനം : അയ്യപ്പ ദർശനപുണ്യം തേടി സന്നിധാനത്തേക്ക് തീർഥാടകരുടെ പ്രവാഹം. ഇന്നലെ രാത്രി അത്താല പൂജയ്ക്ക് ശേഷം നട അടയ്ക്കുമ്പോൾ പതിനെട്ടാം പടി കയറാനുള്ള നിര വലിയ നടപ്പന്തലും പിന്നിട്ട് യു ടേൺ വരെ ഉണ്ടായിരുന്നു. ആദ്യമായാണ് നട അടയ്ക്കുമ്പോൾ ഇത്രയും വലിയ തിരക്ക് വരുന്നത്.
ശബരിമലയിൽ ഇന്നലെ 83,933 പേർ പതിനെട്ടാംപടി കയറി ദർശനം നടത്തി. അതിൽ 15,052 ചേർ വെർച്വൽ ക്യു വഴിയാണ് ദർശനം നടത്തിയത്. തമിഴ്നാട്ടില്‍ മഴ കനത്തതോടെ അവിടെ നിന്നുള്ള തീർഥാടകരുടെ എണ്ണത്തിൽ ഈ ആഴ്ച കുറവ് സംഭവിച്ചേക്കാം. അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഇന്ന് ഉണ്ടായേക്കും.