മലയാറ്റൂർ : ദുരന്തമായി മാറാവുന്ന മരം മുറിക്കണമെന്ന പരാതി പരിഹരിക്കാൻ വന്ന ഉദ്യോഗസ്ഥനെ വിലക്കി പഞ്ചായത്ത് ഭരണസമിതി… മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ 16 ആം വാർഡ് അംഗം തളിയൻ പൗലോസിന് ആണ് ഈ ദുരനുഭവം ഉണ്ടായത്.
പിഞ്ചു മക്കൾ പഠിക്കുന്ന (16 ആം വാർഡ്),
അംഗൻവാടിക്കും പരാതിക്കാരനായ തളിയൻ പൗലോസിന്റെ വീടിനും മുകളിൽ ഭീഷണിയായി നിന്ന മരം മുറിക്കണമെന്ന ആവശ്യവുമായി മാസങ്ങളായി പരാതിക്കാരൻ തന്റെ വാർഡ് മെമ്പറായ സെബി കിടങ്ങേനെ ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം.
ഗത്യന്തരമില്ലാതെ സ്വന്തം നിലക്ക് പൗലോസ് പഞ്ചായത്ത് സെക്രട്ടറിക്ക് നേരിട്ട് പരാതി നൽകിയതിന്റെ പ്രതികാര നടപടിയായാണ് ഭരണ സമിതിയുടെ ഭാഗത്തു നിന്നും ഉദ്യോഗസ്ഥനെ തടഞ്ഞ് അനുചിതമായ നടപടി ഉണ്ടായതെന്ന് പരാതിക്കാരൻ പറയുന്നു. മരം അപകടാവസ്ഥ സഷ്ടിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് സെക്രട്ടറി ഉദ്യോഗസ്ഥനെ നിയോഗിച്ചത്.
ഈ വിഷയം ചോദ്യം ചെയ്ത പൗലോസിന്റെ മകൻ ജെയ്സണോട് മെമ്പർ സെബി വളരെ മോശമായ രീതിയിൽ സംസാരിക്കുകയും പഞ്ചായത്ത് ഓഫീസിൽ നിന്നും ഇറങ്ങി പോകുവാൻ ആവശ്യപ്പെട്ടതായും പരാതി ഉയർന്നിട്ടുണ്ട്. പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധം ശക്തമാണ്.