ബംഗളൂരു : മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്കെതിരായ ഗുരുതര കുറ്റങ്ങള്‍ അടങ്ങിയ പോക്‌സോ കേസിന്റെ കുറ്റപത്രം പുറത്ത്.
ലൈംഗികാതിക്രമ സംഭവത്തില്‍ സഹായം തേടിയെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ബി.ജെ.പി നേതാവ് പീഡിപ്പിച്ചത്. പീഡനത്തിനുശേഷം കുട്ടിക്കും അമ്മയ്ക്കും പണം നല്‍കി സംഭവം ഒതുക്കാന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. .ആറര വയസുകാരിയെയാണ് യെദ്യൂരപ്പ ലൈംഗികമായി പീഡിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ബെംഗളൂരുവിലെ യെദ്യൂരപ്പയുടെ വസതിയില്‍ വച്ചായിരുന്നു സംഭവം.
ഇരയായ പെൺകുട്ടിയുടെ കയ്യിൽ നിന്ന് കണ്ടെടുത്ത വീഡിയോ ദൃശ്യങ്ങൾ കേസിലെ പ്രധാന തെളിവായി കുറ്റപത്രത്തിൽ പറയുന്നു.’ വീഡിയോയിൽ ‘എന്റെ മകളെ നിങ്ങൾ എന്താണ് ചെയ്തത്’ എന്ന് കുട്ടിയുടെ അമ്മ ചോദിക്കുന്നുണ്ട്. ‘എനിക്കും പേരക്കുട്ടികൾ ഉണ്ട്, അവൾ മിടുക്കി ആണ്, ഞാൻ നോക്കി, പരിശോധിച്ചു’ എന്നാണ് യെദിയൂരപ്പയുടെ മറുപടി. ഈ ദൃശ്യം കുട്ടിയുടെ അമ്മ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
എന്നാൽ ഇത് ഡിലീറ്റ് ചെയ്യാൻ അനുയായികളെ വിട്ട് ഇരയ്ക്കും അമ്മയ്ക്കും രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയായിരുന്നു യെദിയൂരപ്പ. വീണ്ടും വീട്ടിലേക്ക് വിളിച്ച് വരുത്തി കുട്ടിയുടെ അമ്മയുടെ ഫോണിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിച്ചു’. എന്നാൽ കുട്ടിയുടെ ഫോണിലാണ് ഈ ദൃശ്യം പകർത്തിയത് എന്നും അത് ഫോണിൽ നിന്ന് കണ്ടെടുത്തെന്നും കുറ്റപത്രത്തിൽ പറയുന്നു.
പോക്‌സോ നിയമത്തിലെ എട്ട്, ഐ.പി.സി 354എ വകുപ്പുകള്‍ പ്രകാരമാണ് ബി.എസ് യെദ്യൂരപ്പയ്‌ക്കെതിരെ കേസെടുത്തിരിക്കു ന്നത്. പീഡനക്കേസിലെ കുറ്റങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യെദ്യൂരപ്പ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.