മന്ത്രിയുടെ ഭർത്താവിന്റെ  ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുൻവശത്ത്, ഓട റോഡിലേക്ക് ഇറക്കി നിർമ്മിക്കാൻ ശ്രമമെന്ന് ആക്ഷേപം;  കോൺഗ്രസ് ഹർത്താൽ തുടങ്ങി

പത്തനംതിട്ട :  മന്ത്രി വീണാ ജോർജിന്റെ ഭർത്താവിന്റെ  ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുൻവശത്ത്, ഓട റോഡിലേക്ക് ഇറക്കി നിർമ്മിക്കാൻ ശ്രമമെന്ന് ആക്ഷേപവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ഇന്ന് കോൺഗ്രസ്  ഹർത്താൽ. പത്തനംതിട്ട കൈപ്പട്ടൂർ – ഏഴംകുളം പാതയിൽ കൊടുമണ്ണിൽ ആണ് സംഭവം.

ജോലി തടസ്സപ്പെടുത്തിയ ഗ്രാമപഞ്ചായത്ത് കോൺഗ്രസ് പ്രതിനധികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

റോഡ് നിർമ്മാണത്തിലെ  രാഷ്ട്രീയ ഇടപെടൽ ആരോപിച്ച്, കൊടുമൺ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ നടത്തുകയാണ്. സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരനും, ഇവിടുത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു.

അതേസമയം, നിർമ്മാണ പ്രവർത്തനങ്ങളിൽ ഒരുതരത്തിലുമുള്ള ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്ന് മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!