കായങ്കുളം : കായംകുളത്ത് തന്നെ കാലുവാരി തോൽപ്പിച്ചു; തുറന്നടിച്ച് ജി സുധാകരൻ. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കായംകുളത്ത് താൻ തോറ്റത് കാലുവാരൽ മൂലമെന്ന് തുറന്നടിച്ച് സി പി എം നേതാവ് ജി സുധാകരൻ.
കാലുവാരൽ കലയും ശാസ്ത്രവുമായി കൊണ്ടുനടക്കുന്ന കുറച്ചാളുകൾ ഇവിടെയുണ്ട്. കായംകുളത്ത് പി എ ഹാരിസ് അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യു ഡി എഫിന് മുൻതൂക്കമുള്ള മണ്ഡലങ്ങളിൽ മത്സരിച്ചാണ് താൻ ജയിച്ചിട്ടുള്ളത്. ചിലപ്പോൾ തോറ്റിട്ടുമുണ്ട്.
2001ൽ കായംകുളത്ത് തോറ്റത് കാലുവാരൽ മൂലമാണ്.
കാലു വരുന്നവർ ഇപ്പോഴുമുണ്ട്, നാളെയും ഉണ്ടാകും, ഇന്നലെയും ഉണ്ടായിരുന്നു. താൻ അനുഭവിച്ചതാണ്.
ആദ്യം മത്സരിച്ചപ്പോൾ പി ഡി പി,ആർ എസ് എസ് സ്ഥാനാർത്ഥികൾ തന്നെ വോട്ട് മറിച്ചു. എന്നിട്ടും വിജയിച്ചു.
രണ്ടാം തവണ സ്വന്തം പാർട്ടിയിലുള്ളവർ കാലുവാരി. ഇവരെ നിയന്ത്രിക്കാൻ ആരുമുണ്ടായില്ല.
ഇടതുപക്ഷത്തുള്ളവരുടെ മനസ്സ് ശുദ്ധമായിരിക്കണമെന്നും ജി സുധാകരൻ പറഞ്ഞു.
കായംകുളത്ത് പി എ ഹാരിസ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.