പത്തനംതിട്ട ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻഷനുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും ഇതരക്രമീകരണങ്ങൾക്കായുമാണ് അവധി പ്രഖ്യാപിച്ചത്.
കോഴഞ്ചേരി, ചെറുകോൽ, അയിരൂർ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് നാളെ ഉച്ചയ്ക്കുശേഷം ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ഈ മൂന്ന് പഞ്ചായത്തുകളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ ഉച്ചവരെ മാത്രമെ പ്രവര്‍ത്തിക്കേണ്ടതുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.