കോഴിക്കോട്ട് സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയന്ന് ബന്ധുക്കൾ

കോട്ടയം : കോഴിക്കോട്ട് സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയന്ന് ബന്ധുക്കൾ

രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ കോട്ടയം കിടങ്ങൂര്‍ തൈക്കാട് ഹൗസില്‍ രാധാകൃഷ്ണന്‍റെ മകള്‍ ലക്ഷ്മി(23)യുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്.

ലക്ഷ്മി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം നിലവിലില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ലക്ഷ്മിയുടെ മരണം സംബന്ധിച്ച്‌ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഞായറാഴ്ചയാണ് നാട്ടില്‍നിന്നു ലക്ഷ്മി കോഴിക്കോട്ടേക്കു മടങ്ങിയത്. ഈ ശനിയാഴ്ച തിരിച്ചു വീട്ടിലേക്കു വരുമെന്നും പറഞ്ഞിരുന്നു. ലക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യതന്നെയാണെന്ന നിഗമനത്തിലാണു പോലീസ്.

ആത്മഹത്യയുടെ കാരണങ്ങളെക്കുറിച്ചറിയാന്‍ ലക്ഷ്മിയുടെ ഫോണിലെ വിളികളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ലക്ഷ്മിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി ശേഖരിക്കാനും നടപടി ആരംഭിച്ചു.

ലക്ഷ്മിയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!