പുതുക്കാട് : പാലിയേക്കരയില്‍ കാര്‍ യാത്രക്കാരില്‍ നിന്ന് മാരകമയക്കു മരുന്നായ എംഡിഎംഎയും രണ്ടേകാല്‍ ലക്ഷം രൂപയും പിടികൂടി.
കാറിലുണ്ടായിരുന്ന കല്ലൂര്‍ സ്വദേശികളായ മൂന്നുപേരെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.കല്ലൂര്‍ മാവിന്‍ചുവട് മണപ്പെട്ടി നിഖില്‍, കല്ലൂര്‍ ആലേങ്ങാട് തേങ്ങാമച്ചി മണികണ്ഠന്‍, കല്ലൂര്‍ മാവിന്‍ചുവട് കല്ലിങ്ങപുറം അമല്‍ എന്നിവരാണ് പിടിയിലായത്.പാലിയേക്കരയില്‍ സംശയാസ്പദമായി നിര്‍ത്തിയിട്ട കാര്‍ പരിശോധിക്കുന്നതിനിടെയാണ് എംഡിഎംഎയും പണവും പിടികൂടിയത്.
എംഡിഎംഎ വില്‍പ്പന നടത്തിയ പണമാണ് പ്രതികളില്‍ നിന്ന് കണ്ടെത്തിയത്. ചാലക്കുടി ഡിവൈഎസ്പിയുടെ സ്‌ക്വാഡും
തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും, പുതുക്കാട് പോലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
ചാലക്കുടി ഡിവൈഎസ്പി ആര്‍. അശോകന്‍, പുതുക്കാട് എസ്എച്ച്ഒ സജീഷ് കുമാര്‍, എസ്‌ഐമാരായ പ്രദീപ് കുമാര്‍, എം.ജെ. ലിജോ,തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് എസ്‌ഐമാരായ
വി.ജി. സ്റ്റീഫന്‍, സി.ആര്‍. പ്രദീപ്, പി.പി. ജയകൃഷ്ണന്‍ ,സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ് ,പി.എം. മൂസ, എഎസ്‌ഐ സില്‍ജോ,സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ കെ.കെ. വിശ്വനാഥന്‍, സീനിയര്‍ സിപിഒമാരായ ഷിജോ തോമസ്, എ.യു. റെജി, സൂരജ് വി. ദേവ്,ലിജു ഇയ്യാനി.എം.ബിനു, എം.വി.മാനുവല്‍ ,സോണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.